തൃശൂർ: പിഎം ശ്രീ വിഷയത്തിൽ സിപിഎമ്മും സിപിഐയും ഒത്തുകളിക്കുന്നുവെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ. ശബരിമല വിഷയത്തിൽനിന്നു രക്ഷപ്പെടാനുള്ള ശ്രമമാണു നടക്കുന്നത്. എത്രയൊക്കെ ശ്രമിച്ചാലും അയ്യപ്പൻ വിടില്ലെന്നും രാമനിലയത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കു മറുപടിയായി അദ്ദേഹം പറഞ്ഞു.
രാജിവയ്ക്കും, വയ്ക്കില്ല എന്നുപറഞ്ഞു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന നാടകമാണ് ഇപ്പോൾ നടത്തുന്നത്. പഞ്ചായത്ത് തെരഞ്ഞെടുപ്പുവരെ ഈ നാടകം തുടരും. വിദ്യാഭ്യാസം കണ്‍കറന്റ് ലിസ്റ്റിൽപെടുന്ന കാര്യമാണ്.
കരിക്കുലം നിശ്ചയിക്കുന്നത് സംസ്ഥാന സർക്കാരാണ്. അതിൽ കേന്ദ്രത്തിന്റെ ഇടപെടൽ ഇല്ല. പല സ്കൂളുകളും തിളങ്ങുന്നു എന്ന് സർക്കാർ ഇപ്പോൾ വിളിച്ചുപറയുന്നുണ്ട്. അതു കേന്ദ്രത്തിന്റെ ഫണ്ട് കൊണ്ടാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.